Star

ആത്മാവിന്റെ വെളിപ്പെടുത്തലുകൾ

നമ്മളിലെല്ലാം ഇരുട്ടും വെളിച്ചവും വസിക്കുന്നു;
അതിനിടയിൽ നിന്നുയരുന്ന കാന്തിയാണ് ആത്മാവ്.
മരണത്തിന്റെ വാതിൽ കടക്കുന്നതിന് മുന്പുള്ള മങ്ങിയ വേളയിലാണ്
ആത്മാവിന്റെ ഏറ്റവും ശക്തിയേറിയ വെളിപ്പെടുത്തൽ.
നാം നമ്മുടെ യഥാർത്ഥ ഉറവിടത്തിലേക്ക് അടുക്കുന്ന ഏകാന്തവേളയിൽ,
വികാരങ്ങളാൽ തുരുംബറ്റ ഒരു വാൽക്കണ്ണാടിയിൽ കാണുന്ന കാഴ്ച്ചപോലെ
ഓർമ്മകൾ, ആശകൾ പലതും മനസിന്റെ മുറ്റത്ത്‌
നൊംബരപ്പൂക്കളായി വിടരും.
എന്നിട്ട് മിന്നലിന്റെ വേഗതയിൽ അത് കൊഴിയുന്ന ഇതളുകൾപോൽ
നമ്മുടെ മനസിന്റെ ആഴകടലിൽ താഴ്ന്ന്നു മറയും;
അതോടൊപ്പം നാം അനിശ്ചിതമായ നിത്യതയിലേക്കും.

- ലവീന മാലേടത്ത്

Solemn poems from the mind.

by TheRiotingStar

1

Thanks for the...

  1. 1Smile
  2. 0Inspiration
  3. 0Laugh
  4. 0Story
  5. 0Mindtrip
  6. 0Help
  7. 0Feelings

Thank the author

  • Jayvalsan says thanks for the smile over 2 years ago

0

Comments


No one has commented on this note yet

Previous
Next